വിക്കി കൌശാലുമായി പ്രണയത്തിലോ? ഗോസിപ്പുകളോട് പ്രതികരിച്ച് ഹര്‍ലീന്‍

നേഹ ധുപിയ അവതാരികയായി എത്തുന്ന പരിപാടിയില്‍ താന്‍ പ്രണയത്തിലാണെന്നു വിക്കി കൌശാല്‍ പറഞ്ഞിരുന്നു

ഏറെ നാളായി കേള്‍ക്കുന്ന ഗോസിപ്പാണ് ബോളിവുഡ് താരം വിക്കി കൌശാലും ഹര്‍ലീനുമായി പ്രണയത്തിലാണെന്ന്. ഇപ്പോഴിതാ ഇതിനു പ്രതികരണവുമായി വന്നിരിക്കുകയാണ് ഹര്‍ലീന്‍. ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമുണ്ട്. അത് മനോഹരവുമാണ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്. പരസ്യചിത്രങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് ഹര്‍ലീന്‍.

നേഹ ധുപിയ അവതാരികയായി എത്തുന്ന പരിപാടിയില്‍ താന്‍ പ്രണയത്തിലാണെന്നു വിക്കി കൌശാല്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രണയിനിയുടെ പേര് വെളിപ്പെടുത്താന്‍ വിക്കി കൌശല്‍ തയ്യാറായിരുന്നില്ല.

Exit mobile version