ആരാധകരെ ആവേശത്തിലാക്കി രജനീകാന്ത്; ‘മാന്‍ വേഴ്‌സസ് വൈല്‍ഡി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ഇത്തവണ ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയില്‍ അതിഥിയായി എത്തിയത് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് ആണ്. താരം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന വാര്‍ത്ത അറിഞ്ഞത് മുതല്‍ ആരാധകര്‍ ഈ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കി എപ്പിസോഡിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ട്രെയിലര്‍ വൈറലായി കഴിഞ്ഞു.

ഡിസ്‌കവറി ചാനല്‍ ഇന്ത്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. അതിസാഹസികമായ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ ട്രെയിലറാണ് പുറത്ത് വിട്ടിരിക്കുന്നത്. ബെയര്‍ ഗ്രിയില്‍സാണ് പരിപാടിയുടെ അവതാരകന്‍. കടുവയും ആനയും മാനും തുടങ്ങിയ വന്യമൃഗങ്ങള്‍ അടങ്ങിയ ബന്ദിപ്പൂര്‍ വനത്തിലാണ് ഇരുവരും ചേര്‍ന്നുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. എപ്പിസോഡിന്റെ സംപ്രക്ഷേപണം.

നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഈ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയിട്ടുണ്ട്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം ചിത്രീകരിച്ച എപ്പിസോഡിന്റെ ലൊക്കേഷന്‍ ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് പാര്‍ക്കായിരുന്നു.

Exit mobile version