ധനുഷിനൊപ്പം തമിഴില്‍ മികച്ച അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി രജിഷ വിജയന്‍; ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തി മേക്ക് ഓവര്‍

മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കര്‍ണ്ണന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. ധനുഷും മലയാളി താരം രജിഷ വിജയനും ഒന്നിക്കുന്ന ആദ്യചിത്രമാണ് കര്‍ണ്ണന്‍. തികച്ചും നാടന്‍ വേഷത്തിലാണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴില്‍ വളരെ മികച്ച ഒരു അരങ്ങേറ്റം കുറിക്കാന്‍ രജിഷ വിജയന് അവസരമൊരുക്കുന്നതാണ് ഈ ചിത്രമെന്ന് ചിത്രങ്ങള്‍ പറയാതെ പറയുന്നു.

പരിയേറും പെരുമാളിന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കര്‍ണ്ണന്‍. കൊടിയംകുളം ജാതി അക്രമത്തെ ചുറ്റിപ്പറ്റിയാണ് കഥയെന്ന് തുടങ്ങി ചിത്രത്തിന്റെ കഥയെക്കുറിച്ച് നിരവധി സൂചനകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് സംവിധായകന്‍ തന്നെ പറഞ്ഞിരുന്നു. ചിത്രത്തില്‍ നടന്‍ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതേസമയം, കര്‍ണ്ണന്റെ കൂടുതല്‍ വിശേഷങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Exit mobile version