മഴയില്‍ നനഞ്ഞ് മുദ്രാവാക്യം വിളിച്ച് ജൂഹി; ക്യാംപസ് പ്രണയും രാഷ്ട്രീയവും കോര്‍ത്തിണക്കിയ പുതിയ ആല്‍ബം ഏറ്റെടുത്ത് യുവാക്കള്‍

ഫ്‌ളേവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരമാണ് ജൂഹി റുസ്റ്റഗി. ഒരൊറ്റ സീരിയലിലൂടെ ആരാധകരെ വാരിക്കൂട്ടിയ ജൂഹിയുടെ പുതിയ ആല്‍ബം സോങ്ങ് യൂട്യൂബില്‍ ഇപ്പോള്‍ ഹിറ്റാവുകയാണ്. മധുരമഴ എന്ന ആല്‍ബം ഒന്നരലക്ഷത്തില്‍ അധികം പേരാണ് ഇതിനോടകം കണ്ടത്.

ക്യംപസും പ്രണയവും രാഷ്ട്രീയവുമൊക്കെ കോര്‍ത്തിണക്കിയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജൂഹിക്കൊപ്പം, വിനായകന്‍, കൃഷ്ണപ്രിയ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.ആല്‍ബത്തിന്റെ രചന, സംഗീതം, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആദര്‍ശ് കുമാര്‍ അണിയലാണ്.

ദേവി രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജീമോന്‍ കെജെയാണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്. യദു പി വിജയന്‍ ക്യാമറ ചെയ്തിരിക്കുന്ന ആല്‍ബം യുവാക്കള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകാണ്.

Exit mobile version