ഇത് പഴയ മീനയല്ലേ…? അമ്പരപ്പിക്കുന്ന മേക്കോവറുമായി നടി മീന, ചിത്രം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ അല്‍പ്പം തടികൂടിയ രൂപത്തിലായിരുന്നു മീനയെത്തിയത്.

ഇത് നമ്മുടെ പഴയ മീനയല്ലേ..? ഈ ചോദ്യം ആറാധകരുടേതാണ്. ഏവരെയും അമ്പരപ്പിക്കുന്ന മേയ്‌ക്കോവറില്‍ എത്തിയിരിക്കുകയാണ് താരം. കൂടുതല്‍ മെലിഞ്ഞ് പഴയ മീന എന്ന രൂപത്തിലേയ്ക്ക് മാറിയിരിക്കുകയാണ് ഇപ്പോള്‍ താരം. ഫേസ്ബുക്കിലൂടെയാണ് മീന തന്റെ പുതിയ ചിത്രം പങ്കുവെച്ചത്. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളില്‍ അല്‍പ്പം തടികൂടിയ രൂപത്തിലായിരുന്നു മീനയെത്തിയത്. എന്നാല്‍ പുതിയ ഫോട്ടോകളില്‍ ഇപ്പോള്‍ താരം കൂടുതല്‍ മെലിഞ്ഞിരിക്കുകയാണ്. ഷൈലോക്ക് ആണ് താരം ഒടുവില്‍ എത്തിയ ചിത്രം. ഷൈലോക്കില്‍ അഭിനയിക്കുമ്പോഴും താരത്തിന് തടിയുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളിലാണ് നടി മീന തന്റെ ശരീര ഭാരം കുറച്ചത്. മീനയ്ക്ക് പ്രായം കുറഞ്ഞോ എന്നായിരുന്നു പലരുടെയും കമന്റുകള്‍.

Exit mobile version