‘സിനിമയില്‍ നിന്നുള്ള വരുമാനം സിനിമയില്‍ തന്നെ ചിലവിടാനാണ് ആഗ്രഹിക്കുന്നത്’ ; എംലാല്‍ സിനിപ്ലെക്‌സ്…ആലപ്പുഴക്കാര്‍ക്കായി ലാലേട്ടന്റെ സ്‌നേഹ സമ്മാനം

എംലാല്‍ സിനിപ്ലെക്‌സ് എന്ന പേരില്‍ ആലപ്പുഴയിലെ ഹരിപ്പാട് പുതിയ തീയ്യേറ്റര്‍ ആരംഭിച്ചു

മലയാളികളുടെ സ്വന്തം മോഹന്‍ലാലിന്റെ ഉടമസ്ഥതയില്‍ ആശീര്‍വാദ് മോഹന്‍ലാല്‍ സിനിപ്ലെക്‌സ് അഥവാ എംലാല്‍ സിനിപ്ലെക്‌സ് എന്ന പേരില്‍ ആലപ്പുഴയിലെ ഹരിപ്പാട് പുതിയ തീയ്യേറ്റര്‍ ആരംഭിച്ചു.

’41 വര്‍ഷമായി താന്‍ സിനിമാരംഗത്തുണ്ടെന്നും സിനിമയില്‍ നിന്നുള്ള വരുമാനം സിനിമയില്‍ തന്നെ ചിലവിടാനാണ് ആഗ്രഹിക്കുന്നതെന്നും തീയേറ്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ഒരുപാട് സംഭവാനകള്‍ നല്‍കിയ ആലപ്പുഴ ജില്ലയ്ക്കുള്ള സമ്മാനമായാണ് തീയേറ്റര്‍ സമര്‍പ്പിക്കുന്നതെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീയേറ്ററിന്റെ ഉദ്ഘാടനം ആലപ്പുഴ എംപി കെസി വേണുഗോപാല്‍, മോഹന്‍ലാല്‍, സുചിത്രാ മോഹന്‍ലാല്‍, ആന്റണി പെരുന്പാവൂര്‍, മഞ്ജുവാര്യര്‍, സംവിധായകന്‍ കെമധു, സന്തോഷ് ശിവന്‍, മുരളീ കൃഷ്ണന്‍, സദാശിവന്‍, ഗോപീനാഥന്‍, എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിയിച്ച് നിര്‍വഹിച്ചു.

Exit mobile version