‘ഹാപ്പി ബര്‍ത്ത് ഡേ ബേബി’ ; അഭിഷേക് ബച്ചന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഐശ്വര്യ റായ്

2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. പിന്നീട് ഐശ്വര്യ റായ്, ഐശ്വര്യ റായ് ബച്ചനായി മാറി.

44ാം പിറന്നാള്‍ ആഘോഷിക്കുന്ന അഭിഷേക് ബച്ചന് ആശംസകള്‍ നേര്‍ന്ന് ഐശ്വര്യ റായ്. അഭിഷേകിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഐശ്വര്യയാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

‘ജന്മദിനാശംസകള്‍ ബേബി….. സ്‌നേഹം എല്ലായ്‌പ്പോഴും സ്‌നേഹിക്കുക’ ചിത്രങ്ങള്‍ പങ്കപവച്ചുകൊണ്ട് ഐശ്വര്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. പിന്നീട് ഐശ്വര്യ റായ്, ഐശ്വര്യ റായ് ബച്ചനായി മാറി.

വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേകും ഐശ്വര്യയും ഒരുമിച്ചുള്ള ‘ഗുലാബ് ജാമുന്‍’ എന്ന ചിത്രം ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഈ വര്‍ഷം ഒടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Exit mobile version