തമിഴ് നടന്‍ യോഗി ബാബു വിവാഹിതനായി; വധു മഞ്ജു ഭാര്‍ഗവി

മാര്‍ച്ചില്‍ ചെന്നൈയില്‍ വെച്ചാണ് റിസപ്ഷന്‍ നടത്തുകയെന്ന് കുടുംബം അറിയിച്ചു.

തമിഴ് നടന്‍ യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാര്‍ഗവിയുടെ കഴുത്തിലാണ് ബാബു മിന്ന് ചാര്‍ത്തിയത്. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മാര്‍ച്ചില്‍ ചെന്നൈയില്‍ വെച്ചാണ് റിസപ്ഷന്‍ നടത്തുകയെന്ന് കുടുംബം അറിയിച്ചു.

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ദര്‍ബാറിലാണ് യോഗി ബാബു ഏറ്റവും ഒടുവിലായി വേഷമിട്ടത്. മാരി ശെല്‍വരാജിന്റെ സംവിധാനത്തില്‍ ധനുഷ് നായകനാകുന്ന കര്‍ണനിലും അഭിനയിക്കുന്നുണ്ട്. മാന്‍ കരാട്ടെ, കൊളമാവ് കോകില, പരിയേറും പെരുമാള്‍ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

Exit mobile version