‘കൊടുങ്ക സാർ’; മടിച്ചു നിന്ന വിജയ് സേതുപതിയെ നിർബന്ധിച്ച് സ്‌നേഹചുംബനം വാങ്ങി ധ്രുവ് വിക്രം

തമിഴ് സിനിമ ആദിത്യ വർമ്മയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമിന്റേയും സപ്പർതാരം വിജയ് സേതുപതിയുടേയും സ്‌നേഹത്തിന്റെ വീഡിയോയാണ് ഇപ്പോൽ സോഷ്യൽമീഡിയയിലെ താരം. ധ്രുവ് വിക്രമിന് സ്‌നേഹചുംബനം നൽകുന്ന വിജയ് സേതുപതിയുടെ വീഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു. സ്വകാര്യ തമിഴ് ചാനൽ സംഘടിപ്പിച്ച സിനി അവാർഡിൽ മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം ധ്രുവ് വിക്രമിനായിരുന്നു. വിജയ് സേതുപതിയാണ് പുരസ്‌കാരം സമ്മാനിച്ചത്. ഈ വേളയിലാണ് ധ്രുവിന് ചുംബനം നൽകുമോ എന്ന് അവതാരകർ വിജയ് സേതുപതിയോട് ചോദിച്ചത്. മടിച്ചു നിന്ന സേതുപതിയോട് ‘കൊടുങ്ക സാർ’ എന്നുപറഞ്ഞ് ധ്രുവ് വിക്രം ആ ചുംബനം ചോദിച്ച് വാങ്ങിക്കുകയായിരുന്നു.

ആദിത്യ വർമ എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. പത്ത് മാസത്തോളം സിനിമ പോലും വേണ്ടെന്നുവച്ച് കൂടെ നിന്ന അപ്പയ്ക്കാണ് (വിക്രം) ഈ പുരസ്‌കാരം സമർപ്പിക്കുന്നതെന്ന് ധ്രുവ് പറഞ്ഞു. ഒപ്പം വന്ന ചേച്ചി അക്ഷിതയ്ക്കു നന്ദി പറയാനും താരം മറന്നില്ല.

Exit mobile version