അമല പോളും വിജയ്‌യും പിരിയാന്‍ കാരണമായത് ധനുഷിന്റെ ഇടപെടല്‍; തമിഴകത്ത് പുതിയ വിവാദത്തിന് തിരികൊളുത്തി വിജയ്‌യുടെ പിതാവിന്റെ വെളിപ്പെടുത്തല്‍

വിവാഹശേഷം അമല അഭിനയിക്കുന്നില്ലെന്ന് സമ്മതിച്ചിരുന്നു.

തമിഴകത്ത് പുതിയ വിവാദത്തിന് തിരികൊളുത്തി സംവിധായകന്‍ വിജയ്‌യുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. നടി അമല പോളും സംവിധായകന്‍ എഎല്‍ വിജയ്‌യും വിവാഹമോചിതരാകാന്‍ കാരണം നടന്‍ ധനുഷ് ആണെന്നാണ് പിതാവ് അളകപ്പന്‍ പറയുന്നത്.

വിവാഹശേഷം ധനുഷിന്റെ ആവശ്യപ്രകാരം അമല വീണ്ടും അഭിനയരംഗത്തേക്ക് എത്തിയതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചതെന്ന് അളകപ്പന്‍ പറയുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അളകപ്പന്റെ വെളിപ്പെടുത്തല്‍. വിവാഹശേഷം അമല അഭിനയിക്കുന്നില്ലെന്ന് സമ്മതിച്ചിരുന്നു.

എന്നാല്‍ ധനുഷ് നിര്‍മ്മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനൂഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിന് പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നെന്ന് അളകപ്പന്‍ പറഞ്ഞു. ഈ വെളിപ്പെടുത്തല്‍ ഇപ്പോള്‍ തമിഴകത്തെ സിനിമാ മേഖലയില്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

Exit mobile version