പട്ടുപാവാടയില്‍ സുന്ദരിയായി ജൂഹി; പുതിയ ചിത്രം പങ്കുവെച്ച് താരം

മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഉപ്പും മുളകും. പരിപാടിയിലെ എല്ലാ കഥാപാത്രങ്ങളെയും കാഴ്ച്ചക്കാര്‍ ഒരു പോലെ ഇഷ്ടപ്പെടുന്നു എന്നത് തന്നെയാണ് ഈ പരമ്പരയുടെ മികവും. ഉപ്പും മുളകിലെ ലച്ചുവെന്ന ജൂഹി റുസ്തഗിക്കും ആരാധകര്‍ ഏറെയാണ്. ജൂഹിയുടെ വിവാഹവും സോഷ്യല്‍ മീഡിയ കൊട്ടിയാഘോഷിച്ച ഒന്നായിരുന്നു. ഇതിന് പിന്നാലെ ജൂഹിയ ജീവിതത്തിലും യഥാര്‍ത്ഥ പങ്കാളിയെ കണ്ടെത്തിയെന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ആളെ വ്യക്തമാക്കിയില്ലെങ്കിലും ഡോക്ടര്‍ റോവിന്‍ ജോര്‍ജിനാണ് ജൂഹിയുടെ ഭാവി വരന്‍ എന്ന അഭ്യൂഹങ്ങളുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ അത്തരത്തിലുള്ള ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

ചിത്രത്തിന്‍ പട്ടുപാവാടയില്‍ സുന്ദരിയായിരിക്കുകയാണ് ജൂഹി. ജിമിക്കി കമ്മലും കൂടിയായപ്പോള്‍ ജൂഹി തനി നാടന്‍ സ്‌റ്റൈലിലാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്.

‘സൗഹൃദവും പ്രണയവും ഒരാളില്‍ കണ്ടെത്തുന്നത് സങ്കല്‍പിച്ചു നോക്കൂ’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. അഭിനയത്തിലും മോഡലിങ്ങിലും താല്‍പര്യമുള്ള റോവിന്‍ ഒരു സംഗീത ആല്‍ബത്തില്‍ ജൂഹിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

Exit mobile version