ഭാഗ്യലക്ഷ്മിയുടെ മകൻ സച്ചിന് മാംഗല്യം; താരബാഹുല്യത്തിൽ തിളങ്ങി ചടങ്ങുകൾ

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മകൻ സച്ചിൻ വിവാഹിതനായി. അഞ്ജനയാണ് സച്ചിന്റെ വധു. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. മലയാള സിനിമാ രംഗത്തെ പ്രമുഖരും ബന്ധുക്കളും സുഹൃത്തുക്കളും സാംസ്‌കാരിക രംഗത്തെ പ്രശസ്തവ്യക്തികളും നിറഞ്ഞ ചടങ്ങിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.

സിനിമാരംഗത്തെ പ്രശസ്തരായ കെപിഎസി ലളിത, നദിയ മൊയ്തു, പാർവതി, വിധുബാല, ഷാജി കൈലാസ്, ഭാര്യ ആനി, സുരേഷ് കുമാർ, മേനക, മൈഥിലി, മനോജ് കെ ജയൻ, ഭാര്യ ആശ, ജലജ, കാർത്തിക തുടങ്ങി നിരവധി താരങ്ങൾ വധുവരന്മാർക്ക് ആശംസ നേരാനെത്തി.

നാനൂറിലേറെ സിനിമകളിൽ വിവിധ താരങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട് ഭാഗ്യലക്ഷ്മി. സമകാലിക വിഷയങ്ങളിലും സജീവമായി ഭാഗ്യലക്ഷ്മി ഇടപെടാറുണ്ട്.

Exit mobile version