ആലിയെന്ന പേരാണ് ഞങ്ങള്‍ നല്‍കിയത് എങ്കിലും പലരും അല്ലിയെന്നൊക്കെ പറയുന്നത് കേള്‍ക്കാറുണ്ട്; മകളെ കുറിച്ച് പൃഥിരാജ്

നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും കഴിവ് തെളിയിച്ച താരമാണ് പൃഥിരാജ്. പൃഥിയുടെ ഭാര്യ സുപ്രിയയും നിര്‍മാതാവായി മലയാള സിനിമയില്‍ സജീവമാണ്. ബിബിസിയില്‍ പത്രപ്രവര്‍ത്തകയായ സുപ്രിയയും പൃഥ്വിയും പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജ്ജീവമാണ്. അതുപോലെ തന്നെ ദമ്പതികളുടെ മകള്‍ അലംകൃതയുടെ ചിത്രവും സമൂഹമാധ്യമത്തില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അലംകൃതയെ അല്ലിയെന്നാണ് പൊതുവെ സോഷ്യല്‍ മീഡിയ അടക്കം എല്ലാവരും വിളിക്കാര്‍.

എന്നാല്‍ അലംകൃതയ്ക്ക് ആലിയെന്ന പേരാണ് തങ്ങള്‍ നല്‍കിയതെന്ന് പൃഥ്വിരാജ് തുറന്ന് പറിഞ്ഞിരിക്കുകയാണ്. ലേറ്റസ്റ്റ് അഭിമുഖത്തിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. പലരും അല്ലിയെന്നൊക്കെ പറയുന്നത് കേള്‍ക്കാറുണ്ട്. അമ്മയെപ്പോലെ തന്നെ ഡാന്‍സിനോട് അവള്‍ക്കും പ്രത്യേക ക്രേസാണ്. സുപ്രിയ നല്ലൊരു ഡാന്‍സറാണ്. ഉറക്കത്തിനിടയില്‍പ്പോലും പാട്ട് കേട്ടാല്‍ അവള്‍ ചാടിയെഴുന്നേറ്റ് ചുവടുവെക്കുമെന്നും പൃഥിരാജ് പറഞ്ഞു.

അതേസമയം അത്യാവശ്യത്തിനുള്ള വികൃതികളൊക്കെ ആലിയുടെ കൈയ്യിലുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഭാവിയില്‍ അവള്‍ ആരാവരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂയെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു.

Exit mobile version