മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കൂ, ബ്രഹ്‌മപുരം തീപിടിത്ത വിഷയത്തില്‍ പ്രതികരിച്ച് പൃഥ്വിരാജ്

prithviraj| bignewslive

കൊച്ചി: ബ്രഹ്‌മപുരം തീപിടിത്ത വിഷയത്തില്‍ പ്രതികരിച്ച് നടന്‍ പൃഥ്വിരാജ് രംഗത്ത്. കൊച്ചി നിവാസികള്‍ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ച് സുരക്ഷിതരായിരിക്കണമെന്ന് പൃഥ്വിരാജ് പറഞ്ഞു.

Also Read: ട്രെയിന്‍ യാത്രയ്ക്കിടെ നെഞ്ചുവേദന; പ്രശസ്ത സംഗീത സംവിധായകന്‍ എന്‍പി പ്രഭാകരന്‍ അന്തരിച്ചു

സോഷ്യല്‍മീഡിയയിലൂടെയായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗും താരം പങ്കുവെച്ചിട്ടുണ്ട്.

ഇതിനോടകം സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേരാണ് വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയത്. നടന്‍ ഉണ്ണി മുകുന്ദനും മുന്‍കരുതല്‍ നിര്‍ദേശം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ‘കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.” എന്ന് താരം പറഞ്ഞു.

”ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോള്‍ ബന്ധപ്പെട്ട അധികൃതര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കരുതിയിരിക്കുക’, എന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.

Exit mobile version