നടനും സംവിധായകനുമായ ജൂഡ് ആന്റണിക്ക് ഷൂട്ടിംഗിനിടെ പരിക്ക്

ജൂഡ് ആന്റണിക്ക് ഷൂട്ടിംഗിനിടെ പരിക്കേറ്റു

ആലപ്പുഴ: നടനും സംവിധായകനുമായ ജൂഡ് ആന്റണിക്ക് ഷൂട്ടിംഗിനിടെ പരിക്കേറ്റു. ആലപ്പുഴയില്‍ നടക്കുന്ന വരയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ബോട്ടില്‍ നിന്നും ചാടുമ്പോഴാണ് ജൂഡിന് പരിക്കേറ്റത്.

സിജു വിത്സണ്‍, ലിയോണ ലിഷോയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയന്‍. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിജു വില്‍സനാണ് നായകന്‍. ലിയോണ ലിഷോയ് ആണ് നായിക.

മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി,ഏഴുപുന്ന ബിജു,ഡാവിഞ്ചി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

Exit mobile version