വീണ്ടും ആരാധകരെ ഞെട്ടിച്ച് നിവിന്‍ പോളി; രാജീവ് രവി ചിത്രം ‘തുറമുഖ’ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

'കമ്മട്ടിപ്പാടം' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്

ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോനി’ലൂടെ ആരാധകരെ ഞെട്ടിച്ച നിവിന്‍ പോളി വീണ്ടുമൊരു ശക്തമായ കഥാപാത്രവുമായി എത്തുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ വീണ്ടും ആരാധകരെ ഞെട്ടിക്കാന്‍ പോവുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. നിവിന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

വളരെ വ്യത്യസ്ത ശൈലിയിലുള്ള ഒരു ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘കമ്മട്ടിപ്പാടം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തെക്കേപ്പാട്ട് ഫിലിംസ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

Exit mobile version