“എന്ന് സ്വന്തം മൊയ്തീനു” ശേഷം വീണ്ടുമൊരു പ്രണയകഥയുമായി ആര്‍എസ് വിമല്‍; ചെത്തി മന്ദാരം തുളസിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വര പ്രണയം പറഞ്ഞ ‘എന്ന് സ്വന്തം മൊയ്തീന്‍’ എന്ന സിനിമയ്ക്കു ശേഷം വീണ്ടുമൊരു പ്രണയകഥയുമായി ആര്‍എസ് വിമല്‍. ‘ചെത്തി മന്ദാരം തുളസി’ എന്നാണ് പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സണ്ണി വെയ്ന്‍ നായകനായ ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം റിദ്ധി കുമാറാണ് നായിക. റിദ്ധിയുടെ രണ്ടാമത്തെ മലയാള സിനിമ കൂടിയാണ് ചെത്തി മന്ദാരം തുളസി. ചിത്രത്തിന്റെ നിര്‍മ്മാണവും ആര്‍എസ് വിമല്‍ തന്നെയാണ്.

ആര്‍എസ് വിമല്‍ ഫിലിംസ്, യുണൈറ്റഡ് ഫിലിം കിങ്ഡം ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ആര്‍എസ് വിമലിന് പുറമെ രാഹുല്‍, ജയ് ജനാര്‍ദന്‍, പി ജിംഷാര്‍ എന്നീ നവാഗത സംവിധായകരും സംവിധാന സംഘത്തിലുണ്ട്.

പി ജിംഷാറിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രം ആര്‍എസ് വിമല്‍, ഡോ.സുരേഷ്‌കുമാര്‍ മുട്ടത്ത്, നിജുവിമല്‍ കൂട്ടുകെട്ടാണ് നിര്‍മ്മിക്കുന്നത്. വിഷ്ണു പണിക്കരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് ഈണം നല്‍കിയിരിക്കുന്നത്. കാശ്മീര്‍, ഷിംല എന്നിവിടങ്ങലിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.

Exit mobile version