ദുല്‍ഖര്‍ ചിത്രം ‘കുറുപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

സുകുമാരക്കുറുപ്പിന്റെ കഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം ‘കുറുപ്പി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സുകുമാരക്കുറുപ്പായെത്തുന്ന ദുല്‍ഖര്‍ സല്‍മാനാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. 34 വര്‍ഷമായി കേരളം തിരയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ചിത്രമാണിത്.

ദുല്‍ഖര്‍ സിനിമാ ലോകത്ത് അരങ്ങേറിയ സെക്കന്‍ഡ് ഷോ, മോഹന്‍ലാല്‍ ചിത്രം കൂതറ എന്നീ സിനിമകളുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുപ്പ്. ദുല്‍ഖറിനൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസിന്റെ നേതൃത്വത്തിലാണ് കുറുപ്പ് നിര്‍മ്മിക്കുന്നത്. കുറുപ്പ് കൂടാതെ രണ്ട് ചിത്രങ്ങള്‍ കൂടിയാണ് വേഫെയറര്‍ ഫിലിംസിന്റെ അണിയറയില്‍ പുരോഗമിക്കുന്നത്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയില്‍ അശോകന്‍’ എന്നീ ചിത്രങ്ങളാണ് നിര്‍മ്മാണത്തിലിരിക്കുന്ന മറ്റ് രണ്ടെണ്ണം.

Exit mobile version