കിടിലന്‍ ലുക്കില്‍ പ്രേക്ഷകരെ ഞെട്ടിച്ച് അനിഖ ; ഫോട്ടോഷൂട്ട് ചിത്രം വൈറല്‍

ഇത് അനിഖ തന്നെയാണോ? അതെ കിടിലന്‍ ലൂക്കില്‍ പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് താരം. അനിഖയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്. എന്തായാലും സാരിയും ഫ്രോക്കും അണിഞ്ഞ് കൊണ്ടുള്ള അനിഖയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് വന്നത്. അനിഖ സാരിയില്‍ നയന്‍ താരയേപ്പോലുണ്ടെന്നാണ് ചിലര്‍ പ്രതികരിച്ചത്. ചിത്രം നിമിഷന്നേരം കൊണ്ടാണ് വൈറലായത്.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ മലയാള സിനിമയില്‍ ചുവട് വെക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം സിനിമാരംഗത്ത് മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ചു. തമിഴില്‍ അജിത്തിന്റെ മകള്‍ വേഷത്തിലും താരം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഇത്തരത്തില്‍ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമാവാന്‍ അനിഖക്ക് കഴിഞ്ഞു.

ബാലതാരമായി നിരവധി സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ച അനിഖയുടെ മാ എന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്തായാലും വൈകാതെ തന്നെ താരം പുതിയ ചിത്രവുമായി എത്തുമെന്നാണ് പ്രതീക്ഷ.

Exit mobile version