‘ആദ്യം നായകന്‍ ഭക്ഷണം കഴിക്കട്ടെ, എന്നിട്ട് ഭക്ഷണം തരാമെന്ന് അവര്‍’; സിനിമാ രംഗത്ത് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് നേഹ ധൂപിയ

ഭക്ഷണ കാര്യത്തില്‍ പോലും ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വിവേചനം ഉണ്ടെന്നാണ് താരം അഭിമുഖത്തില്‍ വ്യക്തമാക്കിയത്

സിനിമാ രംഗത്ത് വിവേചനം ഉണ്ടെന്ന കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം നേഹ ധൂപിയ. തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെ ഒരു അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയത്. ഭക്ഷണ കാര്യത്തില്‍ പോലും ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വിവേചനം ഉണ്ടെന്നാണ് താരം അഭിമുഖത്തില്‍ വ്യക്തമാക്കിയത്. ഒരു സിനിമയുടെ സെറ്റില്‍ വെച്ച് വിശക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ നായകന്‍ ഭക്ഷണം കഴിച്ചതിന് ശേഷം ഭക്ഷണം തരാമെന്നാണ് സെറ്റിലുള്ളവര്‍ പറഞ്ഞതെന്നാണ് താരം അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

‘ഇപ്പോഴും ഫിലിംമേക്കേഴ്സ് എപ്പോഴും പ്രാധാന്യം നല്‍കുന്നത് സിനിമയിലെ നായകന്‍മാര്‍ക്കാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പോലും വിവേചനമാണ് അവര്‍ കാണിക്കുന്നത്. ഒരിക്കല്‍ സെറ്റില്‍ വെച്ച് വിശക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ നായകന്‍ അഭിനയിക്കുകയാണ്, അതുകഴിഞ്ഞ് അദ്ദേഹം കഴിക്കട്ടെ എന്നിട്ട് താരം എന്ന വിചിത്രമായ കാര്യമാണ് അവര്‍ പറഞ്ഞത്. ഇത് വളരെ പഴയ സംഭവമായിരുന്നു. എന്നാല്‍ പിന്നീട് ഒരിക്കല്‍ മറ്റൊരു സെറ്റില്‍ ഇതുപോലൊരു തന്നെ സംഭവിച്ചു. അന്ന് ഞാന്‍ അത് ചിരിച്ചു വിടുകയും ചെയ്തു. എങ്കില്‍ ശരി, ഞാനിവിടെയൊക്കെ കാണും എന്ന മട്ടിലായിരുന്നു അന്നെന്റെ പ്രതികരണം’ എന്നാണ് താരം പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മിന്നാരം’ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ള താരമാണ് നേഹ ധൂപിയ. 2003ല്‍ റിലീസ് ചെയ്ത കയാമത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. 2018 ല്‍ പുറത്തിറങ്ങിയ ‘ഹെലികോപ്റ്റര്‍ ഈല’ എന്ന ചിത്രത്തിലാണ് നേഹ ഒടുവില്‍ അഭിനയിച്ചത്. നെറ്റ്ഫ്ലിക്സിന്റെ ‘ലസ്റ്റ് സ്റ്റോറീസ്’ സീരിസിലും നേഹ അഭിനയിച്ചിട്ടുണ്ട്.

Exit mobile version