മഞ്ജുവുമായി ശത്രുതയില്ല, ഒന്നിച്ചഭിനയിക്കാന്‍ തയാറാണ്; ദിലീപ്

സിനിമ ആവശ്യപ്പെട്ടാല്‍ നടി മഞ്ജു വാര്യരുമായി ഒന്നിച്ച് അഭിനയിക്കാന്‍ തയ്യാറാണെന്ന് ദിലീപ്. മഞ്ജുവുമായി ശത്രുതയില്ലെന്നും ദിലീപ് പറഞ്ഞു. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഈ കാര്യം വ്യക്തമാക്കിയത്.

സിനിമയിലെ കഥാപാത്രത്തിന് മഞ്ജുവല്ലാതെ മറ്റാരും പറ്റില്ലെന്ന അവസ്ഥയുണ്ടായാല്‍ ഒന്നിച്ചഭിനയിക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. താനും മഞ്ജുവുമായി ശത്രുതയില്ലെന്ന് ആവര്‍ത്തിച്ച ദിലീപ് തങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടെന്ന് പലരും പറഞ്ഞുണ്ടാക്കുന്നതാണെന്നും വ്യക്തമാക്കി.

ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. സല്ലാപം, കുടമാറ്റം, ഈ പുഴയും കടന്ന് തുടങ്ങി ഇരുവരും ഒന്നിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. വിവാഹത്തോടെ മഞ്ജു സിനിമക്ക് ഇടവേള നല്‍കിയപ്പോള്‍ ദിലീപ് ജനപ്രിയതാരമായി വളര്‍ന്നു. പിന്നീട് ഇരുവരും വിവാഹമോചിതരായി.

Exit mobile version