നയന്‍താരയെ മാറോട് ചേര്‍ത്ത് വിഘ്നേശ്, ക്രിസ്മസ് ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിലൂടെ വന്ന് തമിഴില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് നയന്‍താര. ഏറെ ആരാധകരുള്ള ഒരു നടി കൂടിയാണ് നയന്‍സ്. നയന്‍താരയുടെയും വിഘ്നേശിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം നയന്‍സിന് ക്രിസ്മസ് ആശംസ അറിയിച്ച് കൊണ്ട് വിഘ്നേശ് പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്.

നയന്താരയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് വിഘ്‌നേശ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍, നയന്‍താരയുടെ കൈയ്യിലുള്ള ഫോണില്‍ ഇരുവരുടെയും ചിത്രം കാണാം. തമിഴ്‌സിനിമാ സംവിധായകനാണ് വിഘ്‌നേശ് ശിവന്‍. അടുത്തിടെ നയന്‍താരയും വിഘ്‌നേശും ചേര്‍ന്ന് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നയന്‍താരയും വിഘ്നേശ് ശിവനും തങ്ങളുടെ പ്രണയ ബന്ധം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചിരുന്നു. വിവാഹം കഴിഞ്ഞില്ലെങ്കിലും ഇരുവരും ചെന്നൈയിലെ വസതിയില്‍ ഒരുമിച്ചാണ് താമസം. 2020 ല്‍ വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം ഉണ്ടാവും എന്നാണ് അറിയുന്നത്. നാലു വര്‍ഷത്തോളമായി നയന്‍താരയും വിഘ്‌നേശ് ശിവനും പ്രണയത്തിലാണ്.

Exit mobile version