പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവഗണിക്കുന്നുവെന്ന് സംവിധായകന്‍ കമല്‍

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമ പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ അവഗണിക്കുന്നുവെന്ന് സംവിധായകന്‍ കമല്‍. കലാകാരന്‍മാര്‍ക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. സന്ദീപ് വാര്യരുടെ ഭാഗത്ത് നിന്നുള്ള ഭീഷണി വിലപ്പോവില്ലെന്നും കമല്‍ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.

അതേസമയം, നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച സിനിമാക്കാര്‍ക്കെതിരെ ഭീഷണിയുമായി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍ രംഗത്ത് വന്നു. മൈക്കും ജനക്കൂട്ടവും കണ്ട് രാഷ്ട്രീയം പറയുന്നവര്‍ ഇന്‍കം ടാക്സ് കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കം ടാക്സ്, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കൈയോടെ പിടിച്ചാല്‍ കണ്ണീരൊഴുക്കരുത്. അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഉണ്ടാകില്ലെന്നും സന്ദീപ് പറയുന്നു.

Exit mobile version