‘കണ്ടു ഞാന്‍ കണ്ണനെ കായാമ്പൂ വര്‍ണനെ ഗുരുവായൂരമ്പല നടയില്‍’; വീണ്ടും മലയാള ഗാനവുമായി സിവ ധോണി, സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

സാക്ഷി ധോണിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ പാട്ട് ആരാധകരുമായി പങ്കുവെച്ചത്

അദ്വൈതത്തിലെ ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട്’ എന്ന് തുടങ്ങുന്ന മലയാള ഗാനം പാടി മലയാളികളുടെ ഹൃദയത്തില്‍ ചെക്കേറിയ കുഞ്ഞുതാരമാണ് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ധോണി. ഇപ്പോഴിതാ ‘അമ്പലപ്പുഴെ ഉണ്ണിക്കണ്ണനും’, ‘കണി കാണും നേര’ത്തിനും ശേഷം വീണ്ടും ഒരു മലയാളം പാട്ടുമായി ഏവരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ് സിവ ധോണി.

ഇത്തവണയും കണ്ണനെ കുറിച്ചുള്ള പാട്ട് തന്നെയാണ് കുഞ്ഞുസിവ പാടിയിരിക്കുന്നത്. ‘കണ്ടു ഞാന്‍ കണ്ണനെ കായാമ്പൂ വര്‍ണനെ ഗുരുവായൂരമ്പല നടയില്‍’ എന്ന പാട്ടാണ് സിവ പാടിയിരിക്കുന്നത്. സാക്ഷി ധോണിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ പാട്ട് ആരാധകരുമായി പങ്കുവെച്ചത്. പാട്ട് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഈ അടുത്ത് ധോണിക്ക് മസാജ് ചെയ്ത് കൊടുക്കുന്ന സിവയുടെ വീഡിയോയും, ഋഷഭ് പന്തിനൊപ്പം ഗ്യാലറിയില്‍ ഇരുന്ന് അലറി വിളിക്കുന്ന സിവയുടെ വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Exit mobile version