ആദിത്യ അരുണാചലമായി രജനികാന്ത്; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതായി ‘ദര്‍ബാര്‍’ ട്രെയിലര്‍

2020 പൊങ്കല്‍ റിലീസായാണ് ചിത്രമെത്തുക

എആര്‍ മുരുകദോസ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ‘ദര്‍ബാറി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസര്‍ ആയിട്ടാണ് താരം എത്തുന്നത്. നീണ്ട ഇടവേളയ്ക്ക് രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. പതിനാല് മണിക്കൂറിനുള്ളില്‍ അഞ്ച് മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ് ട്രെയിലര്‍.

ചിത്രത്തില്‍ നായികയായി എത്തുന്നത് തമിഴകത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. കുസേലന്‍, ശിവജി, ചന്ദ്രമുഖി എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തേ ഒരുമിച്ചത്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയാണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിന്റെ സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹന്‍. ലൈക്കയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 പൊങ്കല്‍ റിലീസായാണ് ചിത്രമെത്തുക.

Exit mobile version