‘അതിനു മുമ്പ് ഞാന്‍ അവന്റെ വീട്ടില്‍ കയറും’; കട്ട കലിപ്പില്‍ മഞ്ജു വാര്യര്‍, ‘പ്രതി പൂവന്‍ കോഴി’യുടെ ടീസര്‍

ചിത്രത്തില്‍ 'മാധുരി' എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്

‘ഹൗ ഓള്‍ഡ് ആര്‍ യൂ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജു വാര്യറും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘പ്രതി പൂവന്‍ കോഴി’. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്. ടീസറില്‍ ‘പത്രം’ സിനിമയിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ‘ദേവിക ശേഖര്‍’ എന്ന കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കും വിധമുള്ള പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ‘മാധുരി’ എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ‘ആന്റപ്പന്‍’ എന്ന വില്ലന്‍ വേഷത്തില്‍ എത്തുന്നത് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസാണ്.

അനുശ്രീ, അലന്‍സിയര്‍, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച ചിത്രം ഈ മാസം ഇരുപതിന് തീയ്യേറ്ററുകളിലെത്തും.

Exit mobile version