‘ മാമാങ്ക ‘ ത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. ചിത്രത്തിന്റെ തിയേറ്റര്‍ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

കോഴിക്കോട്: മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. ചിത്രത്തിന്റെ തിയേറ്റര്‍ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്.

റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം ടൊറന്റ് എന്ന വെബ്‌സൈറ്റില്‍ എത്തുകയായിരുന്നു. തമിഴ് റോക്കേഴ്സാണ് ചിത്രം പുറത്ത് വിട്ടത്. അവര്‍ തന്നെയാണ് ഇത് പ്രചരിപ്പിക്കുന്നതും.

ഈ മാസം 12നാണ് മാമാങ്കം തിയേറ്ററുകളില്‍ എത്തിയത്. 45 രാജ്യങ്ങളില്‍ രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. വിദേശ രാജ്യത്ത് നിന്നുള്ള പ്രിന്റാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. മറ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

കേരളപോലീസിന്റെ സൈബര്‍ഡോം സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. ചിത്രം നീക്കം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു.

Exit mobile version