തനിക്ക് ഇഷ്ടപ്പെട്ട നടന്‍ ആരെന്ന് വെളിപ്പെടുത്തി കല്യാണി പ്രിയദര്‍ശന്‍

തെലുങ്ക് ചിത്രമായ ഹലോയിലൂടെ കടന്ന് വന്ന് സിനിമാലോകത്ത് സജ്ജീവമാവുകയാണ് താരപുത്രി കല്യാണി പ്രിയദര്‍ശന്‍. ഇന്ത്യന്‍ സിനിമയിലെ മുന്നിര സംവിധായകരിലൊരാളായ പ്രിയദര്‍ശന് പിന്നാലെ മക്കളും സിനിമയിലേക്കെത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കാന്‍ മകന്‍ തീരുമാനിച്ചപ്പോള്‍ അഭിനയമായിരുന്നു മകള്‍ തിരഞ്ഞെടുത്തത്.

തനിക്ക് ഇഷ്ടപ്പെട്ട നടന്‍ ആരെന്ന് കല്യാണി പ്രിയദര്‍ശന്‍ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. ഏറ്റവും ഇഷ്ടപ്പെട്ട താരം ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം പറയാനാകുമോയെന്നായിരുന്നു കല്യാണി പ്രിയദര്‍ശന്‍ ആദ്യം മറുപടിയായി പറഞ്ഞത്. എന്നാല്‍ പെട്ടെന്നുതന്നെ മോഹന്‍ലാലാണ് തന്റെ ഇഷ്ടപ്പെട്ട നടനെന്ന് കല്യാണി പ്രിയദര്‍ശന്‍ പറയുകയായിരുന്നു.

തെലുങ്കിലൂടെ തുടങ്ങിയ കല്യാണി മലയാളത്തിലും അഭിനയിച്ച് വരികയാണ് ഇപ്പോള്‍. ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായാണ് താരപുത്രി എത്തുന്നത്. പ്രിയദര്‍ശന്റെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയായ മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തില്‍ സുപ്രധാന വേഷത്തില്‍ കല്യാണി എത്തുന്നുണ്ട്.

Exit mobile version