കാര്‍ത്തിയും ജോതികയും ഒന്നിക്കുന്നു; തമ്പിയുടെ ട്രെയിലര്‍ കാണാം

കാര്‍ത്തിയും ജോതികയും പ്രധാനവേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രം ‘തമ്പി’യുടെ ട്രെയിലര്‍ പുറത്തിറക്കി. ട്രെയിലര്‍ ഇതിനോടകം തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. യൂട്യൂബില്‍ 1 മില്യണ്‍ ആളുകളാണ് ട്രെയിലര്‍ കണ്ടത്. ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ച രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.

ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാപനാശം എന്ന സിനിമയ്ക്കുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ് തമ്പി. ചിത്രത്തില്‍ സത്യരാജ്, നിഖില വിമല്‍, ഇളവരസ്, ബാല, ആന്‍സണ്‍, ഹരീഷ് പേരടി എന്നിവരും അണിനിരക്കുന്നു.

സമീര്‍ അരോറ, രെണ്‍സില്‍ഡിസില്‍വ, ജീത്തു ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സംഗീതം ഗോവിന്ദ് വസന്ത. ആര്‍.ഡി. രാജശേഖറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഡിസംബറില്‍ ചിത്രം തീയ്യേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version