വീണ്ടും കുട്ടികള്‍ക്കൊപ്പം നൃത്ത ചുവടുമായി മഞ്ജു, വീഡിയോ

എറണാകുളത്ത് കോളേജ് പരിപാടിക്ക് അതിഥിയായി എത്തി കുട്ടികള്‍ക്കൊപ്പം ആടി തകര്‍ത്ത് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും മഞ്ജുവിന്റെയും കുട്ടികളുടെയും ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ഇത്തവണ വേദി കോട്ടയം സിഎംഎസ് കോളജ് ആണ്, ഒപ്പമുണ്ടായിരുന്നത് അനുശ്രീയും.

‘പ്രതി പൂവന്‍ കോഴി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇരുവരും സിഎംഎസ് കോളജിലെത്തിയത്. വിദ്യാര്‍ഥികള്‍ക്കൊപ്പം ചുവടു വയ്ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

വിദ്യാര്‍ഥികള്‍ക്കൊപ്പം ആവേശത്തോടെ ഡാന്‍സ് ചെയ്ത മഞ്ജുവിന്റെ വിഡിയോ നിരവധി പേരാണ് പങ്കു വച്ചത്. തന്റെ തന്നെ സിനിമയിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടിയില്‍ അവസാനം മഞ്ജുവും ചുവടു വയ്ക്കുകയായിരുന്നു. പുതിയ വിഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Exit mobile version