അപകടത്തില്‍ മരണപ്പെട്ട ആരാധകനെ അവസാനമായി കാണാന്‍ എത്തി; കുടുംബാംഗങ്ങള്‍ക്കിടയില്‍ കണ്ണീരോടെ താരം, വീഡിയോ

ചെന്നൈയിലുള്ള ആരാധകരില്‍ പ്രധാനികളിലൊരാളായ നിത്യാനന്ദ് ആണ് മരണപ്പെട്ടത്.

ഓടിയെത്തുന്ന ആരാധകരെ ചേര്‍ത്തു നിര്‍ത്തുന്നവരില്‍ ഒരാളാണ് നടന്‍ കാര്‍ത്തി. നിരവധി ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന് തന്നെ നെഞ്ചിലേറ്റുന്ന ആരാധകരോടും പ്രത്യേക പ്രിയം തന്നെയാണ്. അതിന് തെളിവാകുന്ന ഒന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

ഇപ്പോള്‍ അത്തരത്തിലൊന്നാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. തന്റെ ആരാധകന്റെ വിയോഗത്തില്‍ കണ്ണീരോടെ നില്‍ക്കുന്ന കാര്‍ത്തിയുടെ വീഡിയോ ആണ് വൈറലാകുന്നത്. ചെന്നൈയിലുള്ള ആരാധകരില്‍ പ്രധാനികളിലൊരാളായ നിത്യാനന്ദ് ആണ് മരണപ്പെട്ടത്.

അപകടത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയതായിരുന്നു കാര്‍ത്തി. കുടുംബാംഗങ്ങള്‍ക്കിടയില്‍ കണ്ണീരോടെയാണ് കാര്‍ത്തി നില്‍ക്കുന്നത്. സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമാണ് സൂര്യയും കാര്‍ത്തിയും.

Exit mobile version