ഫാന്‍സ് ക്‌ളബ്ബ് അംഗങ്ങള്‍ക്ക് ധനസഹായവുമായി സൂര്യ

Suriya | Bignewslive

ചെന്നൈ : തന്റെ പേരിലുള്ള ഫാന്‍സ് ക്‌ളബ്ബിലെ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന 250 പേര്‍ക്ക് ധനസഹായം നല്‍കി തമിഴ്‌നടന്‍ സൂര്യ. ആരാധകരുടെ അക്കൗണ്ടുകളിലേക്ക് അയ്യായിരം രൂപ വീതമാണ് താരം അയച്ചത്.

കോവിഡ് രണ്ടാം തരംഗം മൂലമുണ്ടായ പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്ന് സൂര്യ ആരാധകരോട് ആവശ്യപ്പെടുകയും ചെയ്തു. നേരത്തേ മഹാമാരിയ്‌ക്കെതിരെ പോരാടാനായി സൂര്യയും കാര്‍ത്തിയും സര്‍ക്കാരിന് ഒരു കോടി രൂപ ധനസഹായം നല്‍കിയിരുന്നു.
മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ നേരില്‍ കണ്ടാണ് ഇവര്‍ ചെക്ക് കൈമാറിയത്.

ഇത് കൂടാതെ സൂര്യ വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായും കാര്‍ത്തി കര്‍ഷകരെ സഹായിക്കാനും ധനസഹായം നല്‍കിയിരുന്നു. പാണ്ഡ്യരാജിനൊപ്പം കരിയറിലെ നാല്പ്പതാമത്തെ സിനിമയ്ക്കുള്ള തയ്യാറെടുപ്പിലാണ് താരം. സുധ കോങ്കര സംവിധാനം ചെയ്ത സൂരരൈ പോട്ര് ആയിരുന്നു അവസാനത്തെ ചിത്രം.

Exit mobile version