സിനിമാ മേഖലയെ ആകെ പുകമറയില്‍ നിര്‍ത്തരുത്; ലഹരി ആരോപണം ഉന്നയിച്ച നിര്‍മ്മാതാക്കള്‍ തെളിവ് കൈമാറണം; ഫെഫ്ക

സിനിമ സൈറ്റുകളിലെ ലഹരി ആരോപണം ഉന്നയിച്ച നിര്‍മ്മാതാക്കള്‍ തെളിവ് കൈമാറണമെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍. സിനിമാമേഖലയെ ആകെ പുകമറയില്‍ നിര്‍ത്തരുതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പക്വതയോടെയുള്ള സമീപനമാണ് സ്വീകരിച്ചതെന്നും ബി ഉണ്ണിക്കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. പുതുതലമുറയിലെ സിനിമാ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്നും പരിശോധന വേണമെന്നും നേരത്തെ സിനിമാ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍.

ഷെയില്‍ നിഗം വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലായിരുന്നു നിര്‍മ്മാതാക്കളുടെ ആരോപണം.

Exit mobile version