‘കണ്ണാടിക്കൂടും കൂട്ടി’… , കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവട് വെച്ച് മഞ്ജു

എറണാകുളം: കോളേജ് പരിപാടിക്ക് അതിഥിയായി എത്തി കുട്ടികള്‍ക്കൊപ്പം ആടി തകര്‍ത്ത് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ . കുട്ടികള്‍ക്കൊപ്പം വേദിയിലെത്തി ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു മഞ്ജു. മഞ്ജുവും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ച ‘പ്രണയവര്‍ണങ്ങള്‍’ എന്ന ചിത്രത്തിലെ ‘കണ്ണാടിക്കൂടും കൂട്ടി’… എന്ന് തുടങ്ങുന്ന ഗാനത്തിനാണ് മഞ്ജു കുട്ടികള്‍ക്കൊപ്പം ചുവട് വെച്ചത്. കുട്ടികള്‍ കളിക്കുന്ന സ്റ്റെപ്പ് അതേപടി നോക്കി അതിമനോഹരമായി തന്നെയാണ് താരവും ഒപ്പം കളിച്ചത്.

തേവര സേക്രട്ട് ഹാര്‍ട്‌സ് കോളേജിലെ യൂണിയന്‍ ഉദ്ഘാടന ചടങ്ങിനെത്തിയതാണ് താരം. വേദിയിലേക്ക് കുട്ടികള്‍ ക്ഷണിച്ചപ്പോള്‍ എത്തിയ മഞ്ജു ഇവര്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു. താരത്തിന്റെ ആദ്യ ചുവടില്‍ തന്നെ കുട്ടികളുടെ ആര്‍പ്പ് വിളിയും തുടങ്ങി. ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്.

Exit mobile version