250 ലോക പ്രശസ്തര്‍ക്കൊപ്പം ഇനി അനുഷ്‌കാ ശര്‍മ്മയും ; മാഡം ട്യുസോയില്‍ ഇനി ഈ ബോളിവുഡ് താരവും

തന്റെ മെഴുക് പ്രതിയോടൊപ്പം നില്‍ക്കുന്ന ചിത്രം അനുഷ്‌ക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്

മാഡം ട്യുസോ മ്യൂസിയത്തിലെ 250 ലോക പ്രശസ്തരുടെ മെഴുക് പ്രതിമകള്‍ക്കൊപ്പം ഇനിമുതല്‍ അനുഷ്‌കാ ശര്‍മ്മയും. ഹോളിവുഡ് താരങ്ങള്‍ മുതല്‍ ബ്രിട്ടീഷ് രാജ്ഞി ക്വീന്‍ എലിസബത്ത് വരെയുള്ളവരുടെ പ്രതിമകള്‍ ഇവിടെയുണ്ട്. തന്റെ മെഴുക് പ്രതിയോടൊപ്പം നില്‍ക്കുന്ന ചിത്രം അനുഷ്‌ക തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ് ഈ ചിത്രം.

മാഡം ട്യുസോ വാക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നത് ലണ്ടനിലാണ്. 1835ല്‍ മാരീ ട്യുസോ എന്ന ഫ്രഞ്ച് കലാകാരിയാണ് മ്യൂസിയം സ്ഥപിച്ചത്.

Exit mobile version