വീണ്ടും രസകരമായ വീഡിയോയുമായി മഞ്ജു

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ച് വന്ന നടിയാണ് മഞ്ജുവാര്യര്‍. ഇതിന് പിന്നാലെ താരം സോഷ്യല്‍ മീഡിയയിലും സജ്ജീവമാണ്. മാത്രമല്ല രസകരമായ വീഡിയോകളും നടി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് താരം പങ്കുവെച്ചത്. ഗള്‍ഫില്‍ നിന്നും ചിത്രീകരിച്ച വീഡിയോ ആണിത്.

ബഹ്‌റൈനിലെ ഒരു റെസ്റ്റൊറന്റിലാണ് സംഭവം. ബഹ്‌റൈനിലെ ഒരു ഗള്‍ഫ് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു. ഭക്ഷണത്തിനിടെ അവിടുത്തെ ഷെഫ് റേമണ്ടുമൊന്നിച്ചുള്ള രസകരമായ നിമിഷങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.

ടേബിളിനിപ്പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്ന മഞ്ജു എതിര്‍ വശത്തിരുന്ന് ഷെഫ് ഇട്ടുകൊടുക്കുന്ന ഭക്ഷണം വാ കൊണ്ടു പിടിക്കുന്നതാണ് വിഡിയോയില്‍. പിന്നീട് വിജയീ ഭാവത്തില്‍ കൈ ഉയര്‍ത്തിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

Exit mobile version