‘ഓനും ഓന്റാളും’; കോളേജ് കാലം തൊട്ടുള്ള പ്രണയം സഫലം; ഫൈസൽ റാസിയും ശിഖ പ്രഭാകരനും വിവാഹിതരായി

മഹാരാജാസ് വരാന്തയിൽ വെച്ച് മൊട്ടിട്ട ശിഖയുടെയും ഫൈസലിൻെയും പ്രണയം ഒടുവിൽ സാക്ഷാത്കാരത്തിലെത്തിയിരിക്കുകയാണ്. ഗായകനും സംഗീത സംവിധായകനുമായ ഫൈസൽ റാസിയും ഗായികയായ ശിഖ പ്രഭാകരനുമാണ് കഴിഞ്ഞദിവസം എറണാകുളത്ത് വെച്ച് വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവീട്ടുകാരുടേയും സമ്മതത്തോടെയുള്ള വിവാഹം. ഇന്ന് കൊച്ചിയിലെ പ്രമുഖ സ്വകാര്യ റിസോർട്ടിൽ വെച്ച് വിവാഹ സൽക്കാരവും നടക്കുന്നുണ്ട്.

വിവാഹ വാർത്ത താരങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തു”ഈ നിമിഷത്തേക്കാൾ കൂടുതൽ ഒന്നും ഞങ്ങൾ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സന്തോഷകരമായ മുഖത്തോടെ നീ എന്റെ അരികിൽ. മൈ ബെസ്റ്റ് ബഡ്ഡി. എന്റെ ബെറ്റർ ഹാഫ് എക്കാലത്തെയും എന്റെ പ്രചോദനം. നീ എന്നും, എപ്പോഴും എനിക്കായി ഉണ്ടായിരുന്നു. ഇതിനായിട്ടാണ് നമ്മൾ ഇത്രകാലം കാത്തിരുന്നത്. ഞങ്ങൾ ഇവിടെയുണ്ട്. എല്ലാവർക്കും നന്ദി ഞങ്ങളുടെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും , ശത്രുക്കൾക്കും, ഞങ്ങളെ ഹൃദയത്തിൽ വഹിക്കുന്ന എല്ലാവർക്കും നന്ദി” ഫൈസൽ ഇൻസ്റ്റയിൽ കുറിച്ചതിങ്ങനെ.

റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് ശിഖ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയായി മാറിയത്. പൂമരത്തിലെ ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനമാണ് ഫൈസൽ റാസിക്ക് പ്രശസ്തി നേടി കൊടുത്തത്. ഈ ഗാനം ആലപിച്ചതും സംഗീതം ചെയ്തതും ഫൈസൽ തന്നെയാണ്.

Exit mobile version