മുഖ്യമന്ത്രിയായി മമ്മൂട്ടി; ‘വണ്‍’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി എത്തുന്ന പുതിയ ചിത്രം ‘വണ്‍’ ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് കസേരയില്‍ ഗൗരവത്തിലിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വണ്‍ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്.

‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന സ്പൂഫ് ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കടയ്ക്കല് ചന്ദ്രന്‍ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്.

മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ, ഇഷാനി കൃഷ്ണ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ബോബി-സഞ്ജയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. നിര്‍മ്മാണം ഇച്ചായീസ് പ്രൊഡക്ഷന്‍സ്. ആര്‍ വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍. എഡിറ്റിംഗ് നിഷാദ്.

Exit mobile version