എന്തിനീ ക്രൂരത? നടി അഞ്ജു മരിച്ചെന്ന് സോഷ്യല്‍മീഡിയ; വ്യാജപ്രചാരണങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തുന്നുവെന്ന് താരം

മലയാളികളുടെ ഹൃദയം കവര്‍ന്ന താരം അഞ്ജുവിനെ സോഷ്യല്‍മീഡിയയില്‍ 'വധിച്ചിരിക്കുകയാണ്' ചിലര്‍.

ഒരു കാലത്ത് മലയാളികളുടെ ഹൃദയം കവര്‍ന്ന താരം അഞ്ജുവിനെ സോഷ്യല്‍മീഡിയയില്‍ ‘വധിച്ചിരിക്കുകയാണ്’ ചിലര്‍. കൗരവര്‍, കോട്ടയം കുഞ്ഞച്ചന്‍, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മുന്‍നടി അഞ്ജു മരിച്ചുവെന്നാണ് സോഷ്യല്‍മീഡിയയിലൂടെയുള്ള വ്യാജപ്രചരണം.

അതേസമയം, പ്രചാരണം ശക്തമാകുന്നതിനിടെ പ്രതികരണവുമായി അഞ്ജു തന്നെ രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണ്. വാര്‍ത്ത കുടുംബത്തെയും എന്നെയും മാനസികമായി തളര്‍ത്തുന്നു. നിരവധി പേര്‍ക്ക് മുമ്പ് സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴാണ് താന്‍ ഇത് അനുഭവിക്കുന്നതെന്നും അഞ്ജു പ്രതികരിച്ചു.

തമിഴില്‍ ഉതിര്‍പ്പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങി. ഓളങ്ങള്‍ എന്ന ചിത്രത്തില്‍ അംബികയുടെ മകളായി വേഷമിട്ടത് അഞ്ജുവായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരുടെയും നായികയായിട്ടുണ്ട്.

Exit mobile version