ബോളിവുഡില്‍ ക്രൈം ത്രില്ലര്‍ ഒരുക്കി ജീത്തു ജോസഫ്; ‘ദ ബോഡി’ ട്രെയിലര്‍ പുറത്തുവിട്ടു

ഋഷി കപൂര്‍, ഇമ്രാന്‍ ഹാഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍

മലയാളത്തില്‍ ത്രില്ലര്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജീത്തു ജോസഫ്. മലയാളത്തിലും തമിഴിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ജീത്തു ജോസഫ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ബോളിവുഡിലും ക്രൈം ത്രില്ലറാണ് ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. ‘ദ ബോഡി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ഋഷി കപൂര്‍, ഇമ്രാന്‍ ഹാഷ്മി, ശോഭിത ദുലിപാല, വേദിക എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 2012ല്‍ ഇതേ പേരില്‍ റിലീസ് ചെയ്ത സ്പാനിഷ് സിനിമയുടെ ഹിന്ദി റീമേക്കാണ് ഈ ചിത്രം.

മോര്‍ച്ചറിയില്‍ നിന്ന് കാണാതെ പോവുന്ന ഒരു മൃതദേഹത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. വയാകോം 18 സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഡിസംബര്‍ 13ന് തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version