കൊലയാളിയെ പിടികൂടാനായി ശിവാനി ശിവജി എത്തുന്നു; റാണി മുഖര്‍ജിയുടെ ‘മര്‍ദാനി 2’ വിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

2014 ല്‍ തീയ്യേറ്ററുകളിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'മര്‍ദാനി'യുടെ രണ്ടാം ഭാഗമാണിത്

റാണി മുഖര്‍ജി ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘മര്‍ദാനി 2’. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന യുവാവ് ആണ് ചിത്രത്തിലെ വില്ലന്‍. ശിവാനി ശിവജി എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് റാണി മുഖര്‍ജി ചിത്രത്തില്‍ എത്തുന്നത്.

2014 ല്‍ തീയ്യേറ്ററുകളിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മര്‍ദാനി’യുടെ രണ്ടാം ഭാഗമാണിത്. ആദ്യം ഭാഗം ഒരുക്കിയ പ്രദീപ് സര്‍ക്കാര്‍ തന്നെയാണ് മര്‍ദാനി 2 വിന്റെയും സംവിധായകന്‍. ഗോപി പുത്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നേരത്തേ പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡിസംബര്‍ പതിമൂന്നിന് ചിത്രം തീയ്യേറ്ററുകളിലെത്തും. താരത്തിന്റെ ഗംഭീര തിരിച്ചുവരവ് ആയിരിക്കും ഈ ചിത്രം എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Exit mobile version