നടിയും അവതാരകയുമായി തിളങ്ങിയ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു. നടൻ ജഗതി ശ്രീകുമാറിന്റെയും കല ശ്രീകുമാറിന്റേയും മകളാണ് ശ്രീലക്ഷ്മി. താരം തന്നെയാണ് വിവാഹ വാർത്ത പ്രേക്ഷകരെ നേരിട്ട് അറിയിച്ചത്.
‘ഇന്ന് ഈ ദിവസം മുതൽ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് ആശ്രയയവും എന്റെ കൈ നിനക്ക് വീടുമായിരിക്കും.’-ഭാവിവരന്റെ കൈ ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രം പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു. വൈകാതെ തന്നെ ഞാൻ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി പറയുന്നു.
ബിഗ്‌സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങിയ ശ്രീലക്ഷ്മി ബിഗ്‌ബോസ് പരിപാടിയിലൂടെയാണ് കൂടുതൽ ശ്രദ്ധനേടിയത്. ഇപ്പോൾ ഒമാനിലെ ഒരു പ്രമുഖ മെഡിക്കൽ ഗ്രൂപ്പിന്റെ മാർക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് താരം.