ഭരതിന്റെ നായികയായി തമിഴ് അരങ്ങേറ്റം ഗംഭീരമാക്കി ആന്‍ ശീതള്‍; ‘കാളിദാസ്’ ട്രെയിലര്‍ പുറത്തുവിട്ടു

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ പോലീസ് ഓഫീസറയായിട്ടാണ് ഭരത് എത്തുന്നത്

ഷെയ്ന്‍ നിഗം നായകനായി എത്തിയ ‘ഇഷ്‌ക്’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് ആന്‍ ശീതള്‍. തമിഴിലേക്ക് ചുവടുമാറ്റം നടത്തിയിരിക്കുകയാണ് താരമിപ്പോള്‍. ആന്‍ ശീതളിന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് ‘കാളിദാസ്’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ഭരതിന്റെ നായികയായിട്ടാണ് ആന്‍ ശീതള്‍ ചിത്രത്തില്‍ എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തില്‍ പോലീസ് ഓഫീസറയായിട്ടാണ് ഭരത് എത്തുന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.

ശ്രീ സെന്തില്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സുരേഷ് മേനോന്‍, ആദവ് കണ്ണദാസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മണി ദിനകരന്‍, എംഎസ് ശിവസേനന്‍, വി ഭാര്‍ഗവി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഈ മാസം തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version