മീ ടൂ ചിലര്‍ക്ക് ഫാഷനാണ്; മലയാള സിനിമയ്ക്ക് അതുകൊണ്ട് യാതൊരു കുഴപ്പവുമുണ്ടാകില്ല; ‘ഒന്നാണ് നമ്മള്‍’ ഷോയില്‍ ദിലീപ് ഉണ്ടാകില്ലെന്നും മോഹന്‍ലാല്‍

മലയാള സിനിമയിലേക്കും എത്തിയ മീ ടൂ വെളിപ്പെടുത്തലുകളില്‍ നിലപാട് വ്യക്തമാക്കി സൂപ്പര്‍താരം മോഹന്‍ലാല്‍

ദുബായ്: മലയാള സിനിമയിലേക്കും എത്തിയ മീ ടൂ വെളിപ്പെടുത്തലുകളില്‍ നിലപാട് വ്യക്തമാക്കി സൂപ്പര്‍താരം മോഹന്‍ലാല്‍. മീ ടു ക്യാംപെയിന്‍ ഒരു പ്രസ്ഥാനമല്ല. ചിലര്‍ അത് ഫാഷനായി കാണുകയാണെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അബുദാബിയില്‍ സിസംബര്‍ ഏഴിന് പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള ‘ഒന്നാണ് നമ്മള്‍’ ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒന്നാണ് നമ്മള്‍’ ഷോയില്‍ നടന്‍ ദിലീപ് പങ്കെടുക്കില്ലെന്നും മോഹന്‍ലാല്‍ അറിയിച്ചു. അഞ്ച് മണിക്കൂര്‍ നീളുന്ന പരിപാടി പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ മണിക്കൂറുള്ള അഞ്ച് ഭാഗങ്ങളായാണ് ചിട്ടപ്പെടുത്തുന്നത്. പുതിയ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന ഷോ രാജീവ് കുമാറാണ് സംവിധാനം ചെയ്യുന്നത്.

മലയാള സിനിമാ രംഗത്ത് നിന്ന് ആറുപതോളം കലാകാരന്മാര്‍ പങ്കെടുക്കും. 100 ദിര്‍ഹം മുതലായിരിക്കും ടിക്കറ്റുകള്‍. എണ്ണായിരത്തിലധികം പേര്‍ക്ക് പരിപാടി ആസ്വദിക്കാനാവും.

Exit mobile version