വിധി അച്ഛന്റെ മുഖം പോലും കാണിച്ചില്ല, അമ്മയായിരുന്നു ബലം; ഇന്ന് അമ്മയുടെ എല്ലാ ദുരിതത്തിനും അറുതി; ദുരിത കാലം ഓര്‍ത്ത് കസബ നായിക, വീഡിയോ

അഭിമുഖത്തില്‍ താരത്തിന്റെ കണ്ണുകളും നിറയുന്നുണ്ട്.

മമ്മൂട്ടി ചിത്രമായ കസബയിലൂടെ മലയാളി പ്രേക്ഷകരില്‍ ഇടംപിടിച്ച താരമാണ് നടി നേഹ സക്‌സേന. ശേഷം മോഹന്‍ലാലിനൊപ്പം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോള്‍ താരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. അഭിമുഖത്തില്‍ താരം തന്റെ ഭൂതകാലത്തെ ഓര്‍ത്തെടുക്കുന്നതാണ്. ഒപ്പം നാളിത്രയും അനുഭവിച്ച ദുരിത ജീവിതവും.

അഭിമുഖത്തില്‍ താരത്തിന്റെ കണ്ണുകളും നിറയുന്നുണ്ട്. ശബ്ദമിടറിയും വികാരാധീനയായുമാണ് നേഹ തന്റെ മുന്‍കാല ജീവിതം ഓര്‍ത്തെടുത്ത് പറയുന്നത്. വിധി തനിക്ക് അച്ഛനെ കാണാനുള്ള അവസരം നിഷേധിച്ചുവെന്ന് താരം പറയുന്നു. വീട്ടില്‍ കുടുംബനാഥനായി ആരും തന്നെ ഇല്ലായിരുന്നു, അമ്മയായിരുന്നു ബലം. ചെറുപ്പത്തില്‍ ഭക്ഷണം വാങ്ങാന്‍ പണമില്ലാതിരുന്ന ഒന്‍പതു ദിവസം അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചാണ് കഴിഞ്ഞിരുന്നതെന്നും നേഹ നിറകണ്ണുകളോടെ പറയുന്നു.

മുതിര്‍ന്നപ്പോള്‍ അമ്മക്ക് എല്ലാം നേടിക്കൊടുത്തതിലുള്ള സന്തോഷം തനിക്കുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. നടിയാകുന്നതില്‍ അമ്മക്ക് താത്പര്യം ഇല്ലായിരുന്നു. മോഡലിങ്ങിലേക്കെത്തിയത് അമ്മ അറിയാതെയാണെന്നും നേഹ പറയുന്നു. ജീവിതത്തില്‍ വിജയിക്കാന്‍ ഇതുവരെ കുറുക്കുവഴികള്‍ തേടി പോയിട്ടില്ലെന്നും നേഹ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ എനിക്ക് എല്ലാം ഉണ്ട്. എന്റെ കുടുംബത്തില്‍ ദൈവാനുഗ്രഹമുണ്ട്. അമ്മയാണ് എനിക്കെല്ലാം. കഴിഞ്ഞ കാലത്തെ വേദനകളാണ് ഇന്നത്തെ നിലയില്‍ തന്നെ എത്തിച്ചതെന്നും നേഹ കണ്ണുനീര്‍ തുടച്ചുകൊണ്ട് പറഞ്ഞു.

Exit mobile version