കസബയ്ക്ക് രണ്ടാം ഭാഗം..? സൂചന നല്‍കി നിര്‍മ്മാതാവ് ജോബി ജോര്‍ജ്

മമ്മൂട്ടിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കരുടെ സംവിധാനത്തില്‍ 2016-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കസബ. ഏറെ വിവാദങ്ങളിലേയ്ക്കും വലിച്ചിഴയ്ക്കപ്പെട്ട ചിത്രം കൂടിയായിരുന്നു. ചിത്രം പുറത്തിറങ്ങി 4 വര്‍ഷം പിന്നിടുന്ന വേളയില്‍ കസബയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങിയേക്കുമെന്ന സൂചനകള്‍ നല്‍കി രംഗത്ത് വന്നിരിക്കുകയാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്.

‘നാല് കൊല്ലം മുമ്പ്… ഈ സമയം.. അവസാന മിനുക്കുപണികളില്‍ ആയിരുന്നു നാളെത്തെ ദിനത്തിന് വേണ്ടി.. അതെ എന്റെ രാജന്‍ സക്കറിയയുടെ വരവിന് വേണ്ടി.. ആണായി പിറന്ന.. പൗരുഷത്തിന്റെ പൊന്നില്‍ ചാലിച്ച പ്രതിരൂപം… ആര്‍ക്കും എന്തും പറയാം എന്നാലും എനിക്കറിയാം ഈ രാജന്‍, രാജാവ് തന്നെയാണ് മലയാള സിനിമയുടെ രാജാവ്.. വിധി അനുകൂലമായാല്‍ വീണ്ടും ഒരു വരവ് കൂടി വരും രാജന്‍ സക്കറിയ…’-ജോബി ജോര്‍ജ് കുറിച്ചു.

നിഥിന്‍ രഞ്ജി പണിക്കര്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘കസബ’. നേഹ സക്‌സേന, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരായിരുന്നു ചിത്രത്തിലെ നായികമാര്‍.

Exit mobile version