മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മലയാള നടന്‍ മമ്മൂട്ടി. മുഖ്യമന്ത്രി തന്നെയാണ് ഇത് സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി സന്ദര്‍ശിക്കുന്നതിന്റെ ചിത്രം പുറത്ത്‌വിട്ട് കൊണ്ടാണ് ഈ കാര്യം അറിയിച്ചത്. അതേസമയം മമ്മൂട്ടിയുടെ പുതിയ ചിത്രം’വണ്‍’ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇതില്‍ കേരള മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ഗാനഗന്ധര്‍വനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ ചിറകൊടിഞ്ഞ കിനാവുകള്‍ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണ് വണ്‍.

ബോബിസഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ആര്‍. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.

Exit mobile version