‘എന്‍ രാമഴയില്‍’; അനൂപ് മേനോന്‍ ചിത്രം ‘കിങ് ഫിഷി’ലെ ആദ്യ ഗാനം പുറത്തുവിട്ടു

'എന്‍ രാമഴയില്‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്

അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ‘കിങ് ഫിഷ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഗാനം പുറത്തുവിട്ടത്.

‘എന്‍ രാമഴയില്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. അനൂപ് മേനോന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രതീഷ് വേഗയാണ്. മനോഹരമായ ഒരു പ്രണയഗാനമാണിത്. ദിവ്യ പിള്ളയും അനൂപ് മേനോനുമാണ് ഗാനരംഗത്ത് ഉള്ളത്.

ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സംവിധായകന്‍ രഞ്ജിത്ത്, നിതിന്‍ രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ആര്യന്‍ മേനോന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നെല്‍സണ്‍, നന്ദു, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version