ലെഹങ്കയില്‍ അതി സുന്ദരിയായി ഭാവന ; ചിത്രങ്ങള്‍ വൈറല്‍

നമ്മള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നടിയാണ് ഭാവന. മലയാളത്തില്‍ നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. തനിക്ക് ഏത് കഥാപാത്രവും ഇണങ്ങുമെന്ന് തെളിയിച്ച നടി കൂടിയാണ് ഭാവന.

വിവാഹ ശേഷം മലയാള സിനിമയില്‍ അത്ര സജ്ജീവമല്ലെങ്കിലും കനഡയിലും തെലുങ്കിലും ആടി തകര്‍ക്കുകയാണ് താരം. താരത്തിന്റെ അതി മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

കൊച്ചിയിലെ പ്രമുഖ വസ്ത്ര വിപണിയായ ലേബല്‍ എം ഡിസൈനേഴ്‌സിന്റെ ബ്രൈഡല്‍ ലുക്കിലാണ് ഭാവന എത്തുന്നത്. ‘2020ലെ ബ്രഡല്‍ ലുക്ക്’ എന്ന പേരിലാണ് ലേബല്‍ എം പുതിയ കളക്ഷന്‍സ് അവതരിപ്പിക്കുന്നത്. ലെഹങ്കയിലും സാരിയിലും അതിസുന്ദരിയായാണ് ഭാവന എത്തുന്നത്.

കന്നഡ നിര്‍മ്മാതാവ് നവീനിനെയാണ് ഭാവന വിവാഹം കഴിച്ചത്. 2018ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം തമിഴ് ചിത്രം 96ന്റെ കന്നഡ റീമേക്ക് 99ലൂടെ ഗണേഷിന്റെ നായികയായിട്ടായിരുന്നു ഭാവനയുടെ തിരിച്ചുവരവ്. മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Exit mobile version