തെലുങ്കില്‍ ബ്രഹ്മാണ്ഡ റിലീസിന് ഒരുങ്ങി ‘മാമാങ്കം’; ചിത്രം വിതരണം ചെയ്യുന്നത് അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ്

അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് ആണ് ചിത്രം തെലുങ്കില്‍ എത്തിക്കുന്നത്

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്രപുരുഷന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘മാമാങ്കം’. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് പറയുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിന്റെ തെലുങ്ക് വിതരണം ഏറ്റെടുത്തിരിക്കുന്നത് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദ് ആണ്. അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള ഗീത ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് ആണ് ചിത്രം തെലുങ്കില്‍ എത്തിക്കുന്നത്. അല്ലു അരവിന്ദ് ഈ ചിത്രം ഏറ്റെടുത്തതോടെ മാമാങ്കത്തിന് തെലുങ്കില്‍ ബ്രഹ്മാണ്ഡ റിലീസ് കാണുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

ഉണ്ണി മുകുന്ദന്‍, സിദ്ദിഖ്, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ, മണിക്കുട്ടന്‍, കനിഹ, അനു സിത്താര, ഇനിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചത്. നവംബര്‍ 21 നാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.

Exit mobile version